Type Here to Get Search Results !

Bottom Ad

മാനവ സൗഹാര്‍ദ്ദവും മനുഷ്യ സ്നേഹവുമാണ് രാജ്യത്തിന്‍റെ ആത്മാവ്;സി ടി അഹമ്മദാലി


ബദിയടുക്ക : (www.evisionnews.co)മാനവ സൗഹാര്‍ദ്ദവും മനുഷ്യ സ്നേഹവുമാണ് രാജ്യത്തിന്‍റെ ആത്മാവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി ടി അഹമ്മദാലി പറഞ്ഞു. മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് മലയോര മേഖലയിലെ  എട്ട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടത്തുന്ന സമ്മേളനത്തിന്‍റെ ഭാഗമായി നടത്തുന്ന യുവജന സംഗമം സി ടി  ഉദ്ഘാടനം  ചെയ്ത്   സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് അബൂബക്കര്‍ പെര്‍ദാന പതാക ഉയര്‍ത്തി.  യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് സൈഫുള്ള തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ജനറല്‍ കണ്‍വീനര്‍ പി ഡി എ റഹ്മാന്‍, ബഷീര്‍ പള്ളംങ്കോട്, അന്‍വര്‍ ഓസോണ്‍, ബദ്രുദ്ധീന്‍ താസിം, സൂപ്പി കൊറ്റുമ്പെ, സി ടി റിയാസ്, മുസ്തഫ വളമുഗര്‍, അഷ്റഫ് അമേക്കള, അസീസ് പെരഡാല, മന്‍സൂര്‍ കൊറ്റുമ്പെ, ഉസാം പള്ളങ്കോട്. സുബൈര്‍ സനാബില്‍, ഇബ്രാഹിം പള്ളങ്കോട്, മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍, ഹമീദ് മഞ്ഞംപാറ, ആയിഷ പെര്‍ള, ബി കെ ബഷീര്‍, ഇബ്രാഹിം നാട്ടക്കല്‍, ആര്‍ എം ഹാരിസ്, ഹൈദര്‍ കുടുപ്പംകുഴി, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, ഹക്കീം ഖണ്ഡിഗെ, സക്കീര്‍ ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad