Type Here to Get Search Results !

Bottom Ad

അരുണാചലിലും വിജയം; ദേശീയ റാലിയിലും മൂസ ഷരീഫിന്റെ വിജയക്കുതിപ്പ്


മൊഗ്രാൽ: (www.evisionnews.co)യു എ ഇ , മലേഷ്യ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാർ റാലിയിലെ തിളക്കമാർന്ന വിജയത്തിന് ശേഷം ദേശീയ കാർ റാലിയിലും മൂസ ഷരീഫ്  വിജയ ഗാഥ തുടരുന്നു. അരുണാചൽ പ്രദേശിൽ നടന്ന ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ തന്റെ ഇഷ്ട കൂട്ടുകാരൻ ഗൗരവ് ഗില്ലുമായി ചേർന്നാണ് മൂസ ഷരീഫ് വെന്നിക്കൊടി പാറിച്ചത്.ആറ് റൗണ്ടുകളുള്ള ചാമ്പ്യൻഷിപ്പിൽ മഹീന്ദ്ര അഡ്‌വെഞ്ചേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ ഈ സഖ്യം ഇപ്പോൾ  ബഹുദൂരം മുന്നിലാണ്. കോയമ്പത്തൂർ , ചിക്കമംഗളുരു,ജയ്പുർ എന്നിവിടങ്ങളിലാണ് മുൻ റൗണ്ട് മത്സരങ്ങൾ നടന്നത്. ഇതിനകം നാല് ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടിയ മൂസ ഷരീഫ് അഞ്ചാം കിരീടമെന്ന അപൂർവ്വ നേട്ടത്തിനടുത്തെത്തി നിൽക്കുകയാണ്. ജനുവരി മൂന്നാം വാരത്തിൽ ബെംഗളൂരു വെച്ചാണ് ദേശീയ റാലിയുടെ സമാപന റൗണ്ടായ ആറാം റൗണ്ട് മത്സരങ്ങൾ നടക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad