Type Here to Get Search Results !

Bottom Ad

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം: ഊഹാപോഹങ്ങള്‍ക്ക് വിരാമമായി പ്രഖ്യാപനം 31ന്


ചെന്നൈ (www.evisionnews.co): സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഡിസംബര്‍ 31ഓടെ അവസാനമായേക്കും. തന്റെ തീരുമാനം 31ന് പ്രഖ്യാപിക്കുമെന്ന് ആരാധകസംഗമത്തില്‍ അദ്ദേഹം അറിയിച്ചു. 'നിങ്ങളെ ഒരു തവണ കൂടി കാണാനായതില്‍ ഏറെ സന്തോഷമുണ്ട്. ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. ഡിസംബര്‍ 31ന് എന്റെ പദ്ധതികള്‍ ഞാന്‍ പ്രഖ്യാപിക്കും'- രജനി ആരാധക വൃന്ദത്തോട് പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ വേണ്ടെന്നു പറഞ്ഞ അദ്ദേഹം പോരാട്ടത്തിന് തയായറെടുക്കാന്‍ പ്രവര്‍ത്തകരെ ഉണര്‍ത്തി. രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയം നമുക്കായിരിക്കണമെന്നും അദ്ദേഹം ആരാധകരെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രജനാകാന്ത് തമിഴ് രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷമാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ തവണത്തെ ആരാധക സംഗമത്തില്‍ രജനി പറഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad