കാസർകോട്:(www.evisionnews.co) മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസിൽ മായാതെ കിടക്കുന്ന കഥാപാത്രമാണ് വേദിക.ചിത്രത്തിന്റെ ഗതിയെ തന്നെ നിർണയിക്കുന്ന പ്രാധന്യമുള്ള റോളാണ് ഈ കഥാപാത്രത്തിന്റേത്.നൃത്തത്തിന് പ്രാധാന്യമുള്ള ഈ റോൾ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത് കാസർകോടിന്റെ സ്വന്തം മഹിമ നമ്പ്യാരാണ്.സൗന്ദര്യം കൊണ്ടും മികച്ച വേഷങ്ങൾ കൊണ്ടും തമിഴ്- മലയാളം സിനിമ പ്രേക്ഷകരുടെ മനം കവരുകയാണ് മഹിമ . മലയാളത്തില്‍, കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ചു കൊണ്ടായിരുന്നു മഹിമയുടെ തുടക്കം.പിന്നീട് തമിഴിലേക്ക് ചുവട് മാറിയ മഹിമ തമിഴിൽ ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി. തമിഴില്‍ ആദ്യമായി അഭിനയിച്ചത് സമുദ്രക്കനി നായകനായി അഭിനയിച്ച സാട്ടൈ എന്ന ചിത്രത്തിലായിരുന്നു. അതില്‍ അറിവാഴഴകി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായിട്ടായിരുന്നു അഭിനയിച്ചത്. യുവന്‍ എന്ന നടനായിരുന്നു മഹിമയുടെ ജോഡിയായത്. സാട്ടൈ ഹിറ്റായതോടെ മഹിമ തമിഴിൽ തിരക്കുള്ള താരമായി മാറി.തുടർന്ന് എന്നമോ നടക്ക്‌ത് എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് മോസക്കുട്ടി, അഹത്തിനൈ, പുറവി 150 സിസി, കുട്ട്രം 23 ,പുരിയാത്ത പുതിർ,കൊടിവീരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.എല്ലാ ചിത്രങ്ങളും തമിഴിൽ വൻ വിജയമായിരുന്നു. കാസർകോട് വിദ്യാനഗറിലാണ് മഹിമ നമ്പ്യാരുടെ കുടുംബം താമസിക്കുന്നത്. അച്ഛന്‍ സുധാകരന്‍ റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ്. അമ്മ വിദ്യ ടീച്ചറാണ്. ജ്യേഷ്‌ഠന്‍ ഉണ്ണിക്കൃഷ്‌ണന്‍ മദ്രാസില്‍ ബിടെക്കിനു പഠിക്കുന്നു.തമിഴിൽ ഒരു പാട് തിരക്കുള്ള താരമായിരുന്നുവെങ്കിലും മലയാളത്തിൽ മികച്ച ഒരു റോളിനായുള്ള കാത്തിരിപ്പിലായിരുന്നു മഹിമ.മലയാളത്തിലെ പ്രശസ്ത നാടന്മാരോടൊപ്പം അഭിനയക്കണമെന്നതും മഹിമയുടെ ആഗ്രഹമായിരുന്നു.ഈ രണ്ട് ആഗ്രഹവും മാസ്റ്റർ പീസ് എന്ന സിനിമയിലൂടെ സഫലീകരിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മഹിമ.
keywords-masterpiese-mammootty-mahima-vedhika-kasaragod
Post a Comment
0 Comments