Type Here to Get Search Results !

Bottom Ad

മർകസ് സമ്മേളനം;സന്ദേശയാത്രയ്ക്ക് മൊഗ്രാൽപുത്തൂരിൽ സ്വീകരണം നൽകി


മൊഗ്രാൽപുത്തൂർ:(www.evisionnews.co) 2018 ജനുവരി 4 മുതൽ 7വരെ കോഴിക്കോട് കാരന്തൂർ മർകസ് റൂബി സമ്മേളനത്തിന്റെ  പ്രചരണാർത്ഥം കാസർകോട്  ജില്ലാ സഖാഫി ശൂറ സംഘടിപ്പിച്ച സന്ദേശയാത്രക്ക് മൊഗ്രാൽപുത്തൂർ ടൗണിൽ സ്വീകരണം നൽകി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് യാസീൻ തങ്ങൾ കല്ലകട്ട, സയ്യിദ് ഹാമീദുൽ അൻവർ സഖാഫി ,മൂസ സഖാഫി കളത്തൂർ, സുലൈമാൻ സഖാഫി ദേശാംകുളം, അബദുർ റസാഖ് സഖാഫി കോട്ടക്കുന്ന് ,അബ്ദുറഹീം സഖാഫി ചിപ്പാർ,അബ്ബാസ് സഖാഫി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദേശ പ്രയാണം മൊഗ്രാൽപുത്തുരിൽ എത്തിയത്.എസ്.എസ്.എഫ് ജില്ലാ പ്രാസിഡന്റ്റ് അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രിസിഡന്റ്റ് എ കെ കമ്പാർ, ജനറൽ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്, എസ് എസ് എഫ് സെക്ടർ സെക്രട്ടറി അജ്മൽ ബള്ളൂർ, മുഹമ്മദ് ഹാജി പയ്യക്കി, ബീരാൻ കുന്നിൽ, സാമൂഹ്യ പ്രവർത്തകൻ ഫാറൂഖ് പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad