തിരുവനന്തപുരം:(www.evisionnews.co)ഓഖി ദുരിതബാധിതര്‍ക്ക് സാന്ത്വനമേകി മഞ്ജു വാര്യര്‍. പൂന്തുറയിലെ ഓഖി ദുരിതബാധിതരെ കാണാന്‍ നടി മഞ്ജു വാര്യര്‍ എത്തി. ഒരോരുത്തരുടേയും വീടുകള്‍ സന്ദര്‍ശിച്ച് മഞ്ജു അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ ഓഖി ദുരിത മേഖലയില്‍ നേരിട്ടെത്തി പിന്തുണ നല്‍കുന്നത്. എംഎല്‍എമാരായ മുകേഷ് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ അല്പ നേരം നിന്ന് സ്ഥലം വിടുകയായിരുന്നു. പൂന്തുറയിലെ വിവിധ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ച താരം അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു.
Post a Comment
0 Comments