Type Here to Get Search Results !

Bottom Ad

വിവാദത്തിന്‍റെ പുറകെ പോകാറില്ല; തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരേയും നിയോഗിച്ചിട്ടുമില്ല; മമ്മൂട്ടി

Image result for parvathy and mammoottyതിരുവനന്തപുരം: (www.evisionnews.co)തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരേയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും മമ്മൂട്ടി പ്രതികരിച്ചു. വിവാദത്തിന്‍റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ഒരു മാധ്യമത്തിന്റെ  ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കസബ വിഷയത്തില്‍ പാര്‍വതിയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണവും അതുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റും സൂചിപ്പിച്ചപ്പോഴായിരുന്നു  മമ്മൂട്ടിയുടെ മറുപടി.  


Tags

Post a Comment

0 Comments

Top Post Ad

Below Post Ad