ബംഗളൂരു (www.evisionnews.co): ലവ് ജിഹാദ് തടയാന്‍ ദൗത്യസംഘം രൂപികരിക്കുമെന്നും മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് തുടങ്ങി വിവാദ പ്രസ്താവനയുമായി മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി രംഗത്ത്. ലവ് ജിഹാദ് തടയാനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനായി പ്രത്യേക ദൗത്യസംഘത്തിന് രൂപം നല്‍കുമെന്നുമാണ് രാജശേഖരാനന്ദ സ്വാമി പറഞ്ഞത്. സ്വാമിയുടെ പ്രസ്താവനയില്‍ വന്‍പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയുണ്ട്.
അടുത്തവര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി രാജശേഖരാനന്ദ സ്വാമി മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്വാമിയുടെ തീവ്രഹിന്ദു മനോഭാവമുള്ള വിവാദ പ്രസ്താവന. ഉത്തര കന്നഡ ജില്ലകളില്‍ ഹിന്ദുസംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ രാജശേഖരാനന്ദ സ്വാമി സ്ഥിരമായി പങ്കെടുക്കാറുണ്ട്.
ദൗതസംഘടനകളിലൂടെ ലവ് ജിഹാദ് പരാതികള്‍ പൊലീസിലെത്തുന്നതിനുമുന്‍പ് തീര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായ് കോളേജ് വിദ്യാര്‍ഥികളില്‍നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. മറ്റു മതങ്ങളില്‍പ്പെട്ടവരുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും.
സ്വാമിയുടെ വിവാദ പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ലവ് ജിഹാദ് പോലുള്ള സംഭവങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പോലീസിനെയാണ് അറിയിക്കേണ്ടത്. എന്നാല്‍, ഇതിന്റെപേരില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഘടനകള്‍ നിയമം കൈയിലെടുത്താല്‍ ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments