Type Here to Get Search Results !

Bottom Ad

കുവൈത്ത് സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ പാതയില്‍ ; ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ വിദേശികള്‍ക്ക് നിയമനമില്ല


കുവൈത്ത് സിറ്റി: സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തിലെ സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളില്‍ ഇനി മുതല്‍ വിദേശികളെനിയമിക്കില്ല. സര്‍ക്കാരിന്റെ ഉപദേശകര്‍, കൂടാതെ ഡോക്ടര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് മാത്രമാണ് കഴിഞ്ഞ 2 വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍ നിയമനം നല്‍കിയത്.

എന്നാല്‍, രാജ്യം സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ പാതയിലായിരിക്കുമ്പോള്‍ 2012-ന് ശേഷം 2.5 ശതമാനം വിദേശികളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 30 ശതമാനം വിദേശികള്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ സര്‍വീസില്‍ തുടരുന്നുണ്ട്. പാര്‍ലമെന്റില്‍ എം.പി.മാര്‍ ഉന്നയിച്ച ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പുതിയ നീക്കം.

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി മുതല്‍ യാതൊരുവിധ പരിഗണനയും വിദേശികളെ നിയമിക്കുന്നതിന് നല്‍കുന്നതല്ല. കൂടാതെ സമ്പൂര്‍ണ സ്വദേശി വത്കരണ നടപടികള്‍ക്ക് പാര്‍ലമെന്റ് ഉന്നതാധികാര സമിതിയുടെ എല്ലാവിധ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ദേശീയ അസംബ്ലിയും പാര്‍ലമെന്റംഗങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുമേഖലയിലെ നിയമനങ്ങള്‍ സംബന്ധിച്ചും കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുമെന്ന് ഉന്നത വക്താവുവെളിപ്പെടുത്തി.

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രത്യേക പാനല്‍ രൂപവത്കരിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിന് സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കുന്നതിനും പാര്‍ലമെന്റ് ഉന്നത സമിതി തീരുമാനിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad