മുംബൈ (www.evisionnews.co): ഇന്ത്യന്‍ ക്യാപ്റ്റന്‍ കുപ്പായം ഇനി എന്ന് അണിയാന്‍ പറ്റുമെന്ന് അറിയില്ലെന്ന് രോഹിത് ശര്‍മ്മ. ശ്രീലങ്കയുമായുള്ള അവസാന ട്വന്റി20 മത്സരത്തോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി റോള്‍ അവസാനിക്കും. വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യയുടെ അടുത്ത ഷെഡ്യൂള്‍.
ക്യാപ്റ്റനായി ചുമതലയേറ്റശേഷം കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. മുംബൈയില്‍ നടക്കുന്ന അടുത്ത മത്സരത്തിലും ഈ സമ്മര്‍ദ്ദമുണ്ടാകും. ഇന്ത്യന്‍ ക്യാപ്റ്റനായി ഇനി എന്ന് തിരിച്ചെത്തുമെന്ന് അറിയില്ല. എന്നെ സംബന്ധിച്ച് ഗ്രൗണ്ടിലുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. രോഹിത് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ നേട്ടത്തിലെത്തിച്ച കഴിവു തെളിയിച്ച ക്യാപ്റ്റനാണ് രോഹിത്. ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. രോഹിത് ശര്‍മ വ്യക്തമാക്കി. ഏകദിന പരമ്പരയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പം രോഹിത് എത്തിയിരുന്നു.
Post a Comment
0 Comments