കണ്ണൂര്‍ (www.evisionnews.co): ശിവപുരം അയ്യല്ലൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കെ.ടി സുധീര്‍ കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി ഒമ്പത് മണിയോടെ അയ്യല്ലൂരിലെ വായനശാലയില്‍ ഇരുവരും സംസാരിക്കവെയാണ് അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരപരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് ഡോ: സുധീറിനെ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഉരുവച്ചാലിലെ ഹോമിയോ ഡോക്ടറായ സുധീര്‍ മട്ടന്നൂര്‍ മുന്‍ നഗരസഭ ചെയര്മാന് കെ.ടി ചന്ദ്രന്‍ന്റെ മകനാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂരിലും പരിസരങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും കൂടാളി, കീഴല്ലൂര്‍, മാലൂര്‍ പഞ്ചായത്തുകളിലും ഇന്ന് സി.പി.എം ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പിഎം നേതൃത്വം ആരോപിച്ചു.
Post a Comment
0 Comments