Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു


കാസര്‍കോട്: (www.evisionnews.co)കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി തീവണ്ടി തട്ടിമരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ രഘു(45)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് മീന്‍ പിടിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. പരേതനായ കുണ്ടാരന്‍-മുള്ളി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. സഹോദരങ്ങള്‍: ശ്രീധരന്‍, രാഘവന്‍, സുലോചന, കമലാക്ഷി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad