Type Here to Get Search Results !

Bottom Ad

എം.എല്‍.എയും ജനപ്രതിനിധികളും ഭെല്‍ ഇ.എം.എല്‍ കമ്പനി സന്ദര്‍ശിച്ചു


ബെദ്രഡുക്ക (www.evisionnews.co): ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താതെ ഗുരുതര പ്രതിസന്ധി നേരിടുന്ന കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി. 40കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ടായിട്ടും പ്രവര്‍ത്തന മൂലധനമില്ലാതെ ഉല്‍പാദനം മുടങ്ങുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ നടപടികള്‍ വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും ഭെല്ലും കയ്യൊഴിഞ്ഞ സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല. 

ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാവാന്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ ഉടന്‍ കാണുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, സ്ഥിരം സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മാനേജിംഗ് ഡയറക്ടര്‍ എസ്. ബസു, ഡി.ജി.എം ബാലകൃഷ്ണമേനോന്‍, എച്ച്.ആര്‍. മാനേജര്‍ വി.എസ്. സന്തോഷ്, തൊഴിലാളി സംഘടനാ നേതാക്കളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, നാരായണന്‍ തെരുവത്ത്, പി.എം. അബ്ദുള്‍ റസാഖ്, വി. രത്‌നാകരന്‍, ടി.പി. മുഹമ്മദ് അനീസ്, കെ.എന്‍. ബാബു രാജന്‍, ടി. അബ്ദുല്‍ മുനീര്‍, സി. അബ്ദുല്‍ റഷീദ്, മുകുന്ദന്‍ കളരി, ബി.എസ്. അബ്ദുല്ല സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad