Type Here to Get Search Results !

Bottom Ad

കടമ്പാറില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെചൊല്ലി സംഘര്‍ഷം;നാലുപേര്‍ക്ക്‌ പരിക്ക്‌


മഞ്ചേശ്വരം:(www.evisionnews.co) കടമ്പാറില്‍ അയ്യപ്പ ഭജന മന്ദിരത്തിന്റെ വാര്‍ഷിക പരിപാടിയുടെ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലുംപെട്ട നാലുപേര്‍ക്ക്‌ പരിക്ക്‌.ഇന്നലെയാണ്‌ സംഭവം. പരിക്കേറ്റ ഫൈസല്‍ (21), ഷാമിദ്‌ (19), ഷബീര്‍ (19) എന്നിവരെയും കടമ്പാറിലെ കെ.സന്ദീപിനെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടമ്പാര്‍ മെച്ചപദവ്‌ അയ്യപ്പ ഭജന മന്ദിരത്തിന്റെ വാര്‍ഷിക പരിപാടിയോടനുബന്ധിച്ച്‌ സ്‌കൂളിന്‌ സമീപം കൊടിതോരണങ്ങള്‍ സ്ഥാപിച്ച തിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad