Type Here to Get Search Results !

Bottom Ad

നെഹ്‌റു യുവകേന്ദ്ര കബഡി;ശിവകൃഷ്ണ കുഡ്‌ലു ജേതാക്കള്‍


കാസര്‍കോട്:(www.evisionnews.co)കാസര്‍കോട്  നെഹ്‌റു   യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജീവ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ  മൂഡംബയല്‍  സ്‌കൂള്‍ ഗ്രൗണ്ടില്‍  ജില്ലാതല കബഡി ടൂര്‍ണ്ണമെന്റ് നടത്തി. അച്ചേരി അര്‍ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി  ശിവകൃഷ്ണ ആര്‍ട്‌സ് ആന്റ്  സ്‌പോര്‍ട്‌സ് ക്ലബ്ബ് കുഡ്‌ലു  ചാമ്പ്യന്മാരായി. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍  എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.  ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ്  കല്ലട്ര അബ്ദുള്‍ ഖാദര്‍ ട്രോഫികള്‍ വിതരണം ചെയ്തു.  പരിപാടിയില്‍ എന്‍ വൈ  വി  ടി നവീന്‍രാജ്,  എം നിമ്യാകുമാരി, ടി ജ്യോതി, അബ്ദുള്‍ മിഷാല്‍, ഭവിത്ത്, സുരാഗ് , ജീവ ക്ലബ്ബ്  സെക്രട്ടറി സുകുമാരന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad