Type Here to Get Search Results !

Bottom Ad

മൂല്യാധിഷ്ഠിത തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഉത്തരവാദിത്തമുണ്ട്: എന്‍.എ നെല്ലിക്കുന്ന്


ബദിയടുക്ക (www.evisionnews.co): മൂല്യാധിഷ്ഠിതമായ തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണെന്നും പുതുതലമുറയെ വഴിതെറ്റിക്കാന്‍ ചുറ്റുപാടുകളെ അനുവദിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മുസ്്‌ലിം ലീഗ് മലയോര മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നെല്ലിക്കട്ടയില്‍ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്്‌ലിം ലീഗ് നെല്ലിക്കട്ട വാര്‍ഡ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രജന്‍ വയനാട് മുഖ്യപ്രഭഷണം നടത്തി. ഷാഹിന സലിം അധ്യക്ഷത വഹിച്ചു. ആയിഷ പെര്‍ള സ്വാഗതം പറഞ്ഞു. സാഹിറ മജീദ്, അയിഷാത്ത താഹിറ, ബീഫാത്തിമ ഇബ്രാഹിം, ആയിഷ ചെര്‍ക്കള, ഫാത്തിമത്ത് സുഹ്‌റ, സൈബുന്നിസ, മുംതാസ് സമീറ, സഫിയ മുഹമ്മദ്, സുഫൈജ മുനീര്‍, റഷീദ കാദര്‍, സക്കീന, കദീജ അബൂബക്കര്‍, അനീസ മന്‍സൂര്‍, സുഹ്‌റ അബ്ബാസലി, സുഹ്റ നെല്ലിക്കട്ട, നഫീസ ഇബ്രാഹിം, മറിയംബി ബക്കര്‍, സാറ അബൂബക്കര്‍, ഖംസിയ ഹനീഫ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad