Type Here to Get Search Results !

Bottom Ad

മകന്‍ യുവതിയുമായി ഒളിച്ചോടി; അമ്മയെ കൂട്ടമാനഭംഗം ചെയ്തു പ്രതികാരം


മുസഫര്‍നഗര്‍: യുവാവും യുവതിയും സ്‌നേഹിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.

ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബര്‍ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി. ഡിസംബര്‍ 19ന് തട്ടിക്കൊണ്ടുപോയ ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഈമാസം 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഗ്രാമപ്രഥാന്‍ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad