പൈക്ക (www.evisionnews.co): മസ്ജിദുകളിലൂടെ പരിശുദ്ധ ഇസ്ലാമിന്റെ സംസ്‌കാരമാണ് വിശ്വാസികള്‍ ഉയര്‍ത്തി പിടിക്കുന്നതെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത ചാത്തപ്പാടി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമാധാനത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ജീവകാരുണ്യത്തിന്റെയും സന്ദേശമാണ് മസ്ജിദുകളിലൂടെ വിളമ്പരം ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു കാസര്‍കോട് സംയുകത ജമാഅത്ത് അസി. ഖാസി അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് യു.പി.എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദാജി പതാക ഉയര്‍ത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യത്ഥിതിയായിരുന്നു. സുബൈര്‍ ദാരിമി പൈക്ക മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് ഫൈസി, പൈക്കം അബ്ദുല്ല സഖാഫി, ഹാജി പി.എം മുഹമ്മദ് കുഞ്ഞി, ഖത്തര്‍ ബഷീര്‍ ഉദുമ, ഷനാഫ് ചാത്തപ്പാടി, അബ്ദുല്ലക്കുഞ്ഞി വി, റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, ബഷീര്‍ മാസ്റ്റര്‍ കരിങ്ങപ്പള്ളം.പി.എം.ഹമീദ്, ഖാദര്‍ സി.എച്ച്, ലത്തീഫ് പി.എം, അബൂബക്കര്‍ ഹാജി അക്കര, കബീര്‍ കെ.എസ്, ശരീഫ് സൗദി, നജീബ് സി.എച്ച് പ്രസംഗിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.എച്ച് അബ്ദുല്ലക്കുഞ്ഞി സ്വാഗതവും ബി.കെ.ബഷീര്‍ പൈക്ക നന്ദിയും പറഞ്ഞു. തുടര്‍ന്ന് സയ്യിദ് മുഹമ്മദ് ഷംസുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ നേതൃത്വത്തില്‍ ചരിത്രകാ പ്രസഗവും നടന്നു.
Post a Comment
0 Comments