Type Here to Get Search Results !

Bottom Ad

ഇ.എം.എസ് അയിത്തം പുലര്‍ത്തി: സി.പിഎമ്മിന്റെ സമ്മുന്നത നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഗൗരിയമ്മ


കോഴിക്കോട്: (www.evisionnews.co) ഇഎം.എസ്, ടി.വി.തോമസ്, എ.കെ ഗോപാലന്‍ തുടങ്ങി സി.പിഎമ്മിന്റെ സമ്മുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. 1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണെന്നും താഴ്ന്ന ജാതിക്കാരോട് താല്‍പര്യമില്ലാതിരുന്ന നേതാവായിരുന്നുഅദ്ദേഹമെന്നും ഗൗരിയമ്മ പറഞ്ഞു. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

ഇ.എം.എസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാകുന്നതില്‍ ഇ.എം.എസിന് എതിര്‍പ്പുണ്ടായിരുന്നു. ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാകണമെന്ന് ഇഎംഎസിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഭരണമികവെന്നും ഇല്ലാതിരുന്നിട്ടു കൂടി നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. നായനാര്‍ ചിരിച്ച് നടക്കും. മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടിയില്‍ ഒപ്പിടുകമാത്രമേ നായനാര്‍ ചെയ്തിട്ടുള്ളൂ. ഒരു തീരുമാനവും നായനാര്‍ എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു.

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ റീത്ത് വച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെ കുറിച്ച് അത്രയേ ഉള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്ന് പറഞ്ഞ് ഇന്നും വലിയ കേമനായാണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടൊള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ നമ്മള്‍ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad