മേല്‍പറമ്പ് (www.evisionnews.co): സാമുദായിക സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സമുദായ പുരോഗതി തടയാന്‍ ശ്രമിക്കുന്നതിലൂടെ ഇടത് പക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധമുഖം ഒരിക്കല്‍ കൂടി പ്രകടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥനത്ത് നിലനില്‍ക്കുന്ന സമുദായ സംവരണ ആനുകൂല്യം ഭരണഘടന പരമായി അനുവദിച്ച് തന്ന അവകാശമാണ്. മുസ്ലിം ലീഗിന്റെ ഏറെ കാലത്തെ സമര പോരാട്ടങ്ങളിലൂടെയും ഭരണസാന്നിധ്യം കൊണ്ടും നേടിയെടുത്ത ആനുകൂല്യമാണ് രാജ്യത്തെ ഇതര സംസ്ഥനങ്ങളില്‍ നിന്നും വിഭിന്നമായി വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും കേരളത്തെ ഉന്നതിയിലെത്തിച്ചതെന്ന് യോഗം വിലയിരുത്തി.
ന്യൂനപക്ഷദളിത് വിഭാഗങ്ങളുടെ സംവരണം നിലനിര്‍ത്തി കൊണ്ട് തന്നെ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്ക കാര്‍ക്ക് സംവരണം നല്‍കുന്നതിന് പകരം നിലവിലെ സംവരണ തത്വത്തെ അട്ടമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ചെറുത്ത് നില്‍പ്പിലൂടെ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ല പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ തെക്കില്‍, ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് പ്രസംഗിച്ചു. അബ്ബാസ് കൊളച്ചപ്പ്, അസ്ലം കീഴൂര്‍, ആഷിഫ്മാളിഗ തെക്കില്‍, എം.ബി ഷാനവാസ്, ഷെഫീഖ് മയിക്കുഴി, ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, സിദ്ധിഖ് ദേലംപാടി, ഹൈദറലി പടുപ്പ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, റംസീര്‍ പള്ളങ്കോട്, ജാഫര്‍ കൊവ്വല്‍, കെ എ യൂസഫ്, ദാവുദ് പള്ളിപ്പുഴ, മൊയ്തു തൈര, ഷെരീഫ് മല്ലത്ത്, അബൂബക്കര്‍ കീഴൂര്‍, അഷ്‌റഫ് ബോവിക്കാനം ചര്‍ച്ചയില്‍ സബന്ധിച്ചു.
Post a Comment
0 Comments