കാഞ്ഞങ്ങാട് (www.evisionnews.co): കിണറുകളില്‍ ഉപ്പുവെള്ളം പ്രത്യക്ഷമായതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറുന്നയവസ്ഥയില്‍ ചിത്താരിക്കടപ്പുറം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ കുടിവെള്ളം കിട്ടുന്നത്. കടല്‍കരയെടുക്കുന്നയവസ്ഥയാണ് ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച തീരെ വെള്ളമില്ലാത്തയവസ്ഥയാണ് ഇവിടെ. കടല്‍ കരയ്ക്ക് കയറി വരുന്നതോടെയാണ് ഇവിടെ കുടിവെള്ള പ്രശ്്നം രൂക്ഷമായത്. ഒരു വശത്ത് കടലും മറുഭാഗം ചിത്താരി പുഴയും. നേരത്തെ കടല്‍ നൂറ്റമ്പത് മീറ്റര്‍ വരെ അകലെയായിരുന്നു. ആ സമയത്ത് കിണറ്റില്‍ നല്ല വെള്ളമായിരുന്നു.
മാട്ടുമ്മലില്‍ ജലസംഭരണിയുണ്ട്. അവിടെ നിന്നും ധാരാളം വെള്ളം കിട്ടിയിരുന്നു. ഇതിന്റെ കറന്റ് ബില്‍ അജാനൂര്‍ പഞ്ചായത്ത് കുടിശിക ആയതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ചേദിച്ചയവസ്ഥയാണുള്ളത്. ഈ തുക ഞങ്ങളോട് അടക്കാന്‍ പറയുന്നു. ഒരു നേരത്തെ ആഹാരത്തിന്റെ കാശില്ലാതെ ബുദ്ധിക്കുന്നവരാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബി.ആര്‍.ഡി.സി പൈപ്പ് വെള്ളമാണ് കിട്ടുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
Post a Comment
0 Comments