Type Here to Get Search Results !

Bottom Ad

ഫെയ്‌സ്ബുക്കിനും വേണം ആധാര്‍ ലിങ്ക് ; ലക്ഷ്യം വ്യാജ അക്കൗണ്ട് ഇല്ലാതാക്കല്‍


ന്യൂഡല്‍ഹി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങി സമൂഹമാധ്യമമായ ഫെയ്‌സ്ബുക്. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോട് ആധാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക് വ്യക്തമാക്കി.

പുതിയ അക്കൗണ്ട് തുറക്കുന്നവര്‍ ആധാറിലെ പേരാണ് ഫെയ്‌സ്ബുക്കില്‍ നല്‍കേണ്ടത്. മൊബൈല്‍ വഴി അക്കൗണ്ട് തുറക്കുന്നവരോടാണ് ഫെയ്‌സ്ബുക് കമ്പനി ആധാറിലെ പേരു ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നത്. എന്നാല്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിക്കുന്നില്ല. ഫെയ്‌സ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് കമ്പനി വിശദീകരണം. ആദ്യഘട്ടമായതിനാല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്താന്‍ ആധാറിലെ പേര് സഹായിക്കുമെന്നു കമ്പനി പറയുന്നു. യുഎസ് കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്കിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 241 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. തങ്ങളുടെ വിശ്വാസ്യതയെ വരെ ബാധിക്കുന്നതാണ് വ്യാജന്റെ വിളയാട്ടമെന്ന് ഫെയ്‌സ്ബുക് കരുതുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad