Type Here to Get Search Results !

Bottom Ad

കയ്യാര്‍ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും മദ്യശേഖരം പിടികൂടി


കുമ്പള:(www.evisionnews.co) കയ്യാര്‍ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്‌ സമീപത്ത്  നിന്നും  പന്ത്രണ്ടര ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം കുമ്പള എക്‌സൈസ്‌ സംഘം പിടികൂടി.  ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്‌. രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ സംഘം പരിശോധനക്കെത്തിയത്‌. പ്ലാസ്റ്റിക്‌ കവറിലും ഹാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയിലും സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു.എക്‌സൈസ്‌ പ്രിവന്റീസ്‌ ഓഫീസര്‍ എ.ബി.അബ്‌ദുള്ള , സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സുധീരന്‍, സജിത്‌, ശാലിനി എന്നിവര്‍ ചേര്‍ന്നാണ്‌ മദ്യം പിടികൂടിയത്‌.പുതുവത്സരാഘോഷത്തിനായി കൊണ്ടുവന്നതാണ്‌ മദ്യമെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ്‌ സംഘം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad