Type Here to Get Search Results !

Bottom Ad

2018 ൽ ഇ വിഷൻ മുഖം മാറുന്നു; 7 പുതിയ എഡിഷനുകൾ


കാസർകോട്:(www.evisionnews.co) ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ 
ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ മുന്‍നിര സ്ഥാനം കരസ്ഥമാക്കിയ ഇ വിഷൻ ന്യൂസ്,പുതിയ വർഷത്തിൽ പുതിയ മാറ്റങ്ങളോടെയും ഏറെ പുതുമയോടെയും, വായനക്കാരുടെ മുന്നിലെത്തും.ഇ വിഷൻ ന്യൂസിന്റെ ഘടനയിലും,രൂപ കൽപനയിലും കാതലായ മാറ്റങ്ങൾ മാറ്റങ്ങൾ ഉണ്ടാകും.ക്യാപ്സ്യൂൾ രൂപത്തിലുള്ള ചുരുക്ക വാർത്തകൾ ഉൾപെടുത്തിയായിരിക്കും ഇമേജ് തയ്യാറാക്കുക. ഇ വിഷൻ ലൈവ് ഓൺലൈൻ ചാനലിൽ വർത്തയോടൊപ്പം,വിനോദ പരിപാടികളും,സാംസ്കാരിക പരിപാടികളും സംപ്രേഷണം ചെയ്യും. മുഖം മാറുന്നതിന്റെ ഭാഗമായി ഇ വിഷൻ 7 പുതിയ എഡിഷനുകളും തുടങ്ങും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം,മലപ്പുറം,സിങ്കപ്പൂർ,ബംഗളൂരു ,തുടങ്ങിയ എഡിഷനുകളാണ് പുതുതായി ആരംഭിക്കുന്നത്.


യോഗത്തിൽ ഇ വിഷൻ പി ആർ ഡയറക്‌ടർ അഷ്‌റഫ് നാൽത്തടുക്ക അധ്യക്ഷത വഹിച്ചു.കൊമേ ഴ്ഷ്യൽ ഹെഡ് റൗഫ് ബാവിക്കര,ഡയറക്ടർമാരായ റഫീഖ് കേളോട്ട്,എം എ നജീബ്,അഖിലേഷ് നഖുമുഖം,ഹാരിസ് പട്ട്ള, ഖയ്യൂം മാന്യ എന്നിവർ സംബന്ധിച്ചു. 


തിരുവനന്തപുരം,എറണാകുളം എഡിഷനുകളുടെ ചുമതല എം എ നജീബിന് നൽകി.പാലക്കാട്, കോട്ടയം എഡിഷനുകളുടെ ചുമതല റൗഫ് ബാവിക്കരയ്ക്കാണ്. മലപ്പുറം എഡിഷന്റെ ചുമതല റഫീഖ് കേളോട്ട് നിർവഹിക്കും. ഇ വിഷൻ എം ഡി തൻസീർ പട്ട്ളയ്ക്കാണ് സിങ്കപ്പൂർ,
ബംഗളൂരു എഡിഷനുകളുടെ ചുമതല.

Post a Comment

0 Comments

Top Post Ad

Below Post Ad