Type Here to Get Search Results !

Bottom Ad

മികച്ച യൂണിറ്റ് കണ്‍ട്രോളര്‍ക്കുള്ള അവാര്‍ഡ് എന്‍.കെ.എം ബെളിഞ്ച ഏറ്റുവാങ്ങി


നാരമ്പാടി (www.evisionnews.co): യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ് തലങ്ങളില്‍ നടത്തിയ സമ്മേളന ഭാഗമായി എസ്.വൈ.എസ് കുമ്പഡാജെ സര്‍ക്കിള്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ മികച്ച യൂണിറ്റ് കണ്‍ട്രോളര്‍ക്കുള്ള നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അവാര്‍ഡ് ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ചക്ക് നല്‍കി. നിലവില്‍ എസ്.വൈ.എസ് കുമ്പഡാജെ സര്‍ക്കിള്‍ കമ്മറ്റി സംഘടനാ കാര്യ സെക്രട്ടറിയായ അദ്ദേഹം മാര്‍പ്പിനടുക്ക യൂണിറ്റ് കണ്‍ട്രോളറായിരുന്നു. 

എ.പി സര്‍ക്കിളില്‍ നടന്ന എസ്‌വൈഎസ് ജൂബിലന്‍സ് പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന ഉപാധ്യക്ഷനുമായ താജു ശ്ശരീഅ: എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മെമ്പര്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബൂബക്കര്‍ ഫൈസി കുമ്പടാജെ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി കുമ്പള, സയ്യിദ് മുഈന്‍ തങ്ങള്‍ അര്‍ളടുക്ക, എ കെ സഖാഫി കന്യാന, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, സിദ്ധീഖ് ഹനീഫി അന്നടുക്ക, അബ്ദുല്ല മൗലവി കുദിങ്കില, അബ്ബാസ് സഖാഫി മണ്ടമ, ജാബിര്‍ മാര്‍പ്പിനടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad