Type Here to Get Search Results !

Bottom Ad

കുണ്ടതോടിന് ചിറകെട്ടി ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ എന്‍.എസ്.എസ് ക്യാമ്പിന് തുടക്കം


ചെമ്മനാട് (www.evisionnews.co): ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ചിറകുണ്ടായിരുന്നെങ്കില്‍ കോളിയടുക്കം ഗവ: യു.പി സ്‌കൂളില്‍ ആരംഭിച്ചു. കുണ്ടയിലെ പച്ചക്കറി വയലുകള്‍ക്ക് നടുവിലൂടെ ചന്ദ്രഗിരിപ്പുഴയിലേക്ക് ഒഴുകുന്ന കുണ്ടതോടിന് ചിറകെട്ടി, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യമൊരുക്കിയാണ് ക്യാമ്പിന് തുടക്കമായത്. കുണ്ടയിലെ കര്‍ഷകന്‍ മാധവന്റെ വീടിനു മുമ്പില്‍ പഴയകാല കാര്‍ഷിക ഉപകരണ പ്രദര്‍ശനം ശ്രദ്ധേയമായി. യുവശക്തി കുണ്ടയുടെ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. വിരല്‍ത്തുമ്പില്‍ ഡിജിറ്റല്‍ ലോകംവിരിയുന്ന കാലഘട്ടത്തില്‍ ചേറില്‍ തിമിര്‍ത്ത് തോടിന് കുറുകെ ചിറകെട്ടിയത് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. 

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ റഹ്മാന്‍ പാണത്തൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബുബക്കര്‍, ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എം ശാസിയ, പഞ്ചായത്ത് മെമ്പര്‍മാരായ വി. ഗീത, എന്‍.വി ബാലന്‍, പി. വിജയന്‍, ഹെഡ്മാസ്റ്റര്‍ എ. പവിത്രന്‍, മനോജ് കുമാര്‍, ഗിരീഷ് ഹരിതം, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, ക്യാമ്പ് ഡയറക്ടര്‍ ആര്‍ രാജേഷ് സംബന്ധിച്ചു. ഓരോ ദിവസസങ്ങളിലും വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ദരുടെ ക്ലാസ്, വീടുകള്‍ തോറും ഔഷധി സസ്യവിതരണം, പ്രദേശത്തെ കാരണവന്‍വരുമായി മുഖാമുഖം, കലാസന്ധ്യ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad