Type Here to Get Search Results !

Bottom Ad

അക്ഷരത്തണലില്‍ ഇത്തിരി നേരം കുടുംബ സംഗമം നാളെ


കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ 1992-93 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും അക്ഷരത്തണലില്‍ ഇത്തിരി നേരം നാളെ പത്തുമണിക്ക് നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സലാം കമാലിയ അധ്യക്ഷത വഹിക്കും. സ്മാര്‍ട്ട് ക്ലാസ്‌റൂം മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദള്ള ഉദ്ഘാടനം ചെയ്യും. 

സുവനീര്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് പ്രകാശനം ചെയ്യും. ബാച്ചിന് വേണ്ടി ചെര്‍ക്കളം അബ്ദുള്ളയെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിക്കും. സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തയാറാക്കിയ ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാഹിന സലീമും 92-93 ബാച്ചിനെ പി.ടി.എ പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കരയും ആദരിക്കും. 

നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തില്‍ ഹക്കീം മാടക്കല്‍ ക്ലാസെടുക്കും. കുടുംബാംഗങ്ങളുടെ മക്കളുടെ കലാകായിക മത്സരങ്ങളും ഗാനമേളയും ഉണ്ടാകും. പത്രസമ്മേളനത്തില്‍ ഹാരിസ് കനിയടുക്കം, സിദ്ദീഖ് അസ് ബാക്ക്, മൊയ്തീന്‍ മദീന, അബ്ദുല്‍ ഖാദര്‍ അമാന, ഹാരിസ് ബാലടുക്കം, ആമു ബാലടുക്കം പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad