Type Here to Get Search Results !

Bottom Ad

ആര്‍.കെ നഗര്‍ വോട്ടെണ്ണല്‍; ദിനകരന്‍ വിജയത്തിലേക്ക്

ചെന്നൈ: (www.evisionnews.co)അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ഇപ്പോള്‍ ദിനകരന് 33,000 വോട്ടിന്റെ ലീഡാണുള്ളത്. അവസാന സൂചനകള്‍ പുറത്ത് വരുമ്പോൾ  ദിനകരന് 72,518 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥി അണ്ണാ ഡി.എം.കെയിലെ ഇ.മധുസൂദനന് 36,217വോട്ടാണുള്ളത്. ഡി.എം.കെയിലെ മരുതു ഗണേഷ് മൂന്നാം സ്ഥാനത്താണ്. നോട്ടയുടെ വോട്ട് 1000 കടന്നു.

അതേസമയം, അണ്ണാ ഡി.എം.കെ ഏജന്റുമാര്‍ ദിനകരന്റെ ഏജന്റുമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പനേരം നിറുത്തിവച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും അനുനയിപ്പിക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച്‌ വിജയം നേടാമെന്ന ഉറപ്പിലാണ് ടി.ടി.വി. ദിനകരന്‍. 

കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നേരത്തെ ഏപ്രില്‍ 12ന് ആര്‍.കെ നഗറില്‍ വോട്ടെടുപ്പ് നടത്താനിരുന്നെങ്കിലും പണം വിതരണം ചെയ്തെന്ന പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് റദ്ദാക്കി. അന്നും അണ്ണാ ഡി.എം.കെ (അമ്മ) സ്ഥാനാര്‍ത്ഥിയായി ദിനകരനാണ് മത്സരിച്ചത്. ഏപ്രിലില്‍ റദ്ദാക്കിയ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പക്ഷത്തിന് വേണ്ടി മത്സരിച്ചതും മധുസൂദനനായിരുന്നു. അദ്ദേഹത്തിനു വീണ്ടും അവസരം നല്‍കണമെന്ന് ഒ.പി.എസ് പക്ഷം ആവശ്യപ്പെടുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad