Type Here to Get Search Results !

Bottom Ad

ഭാര്യയോടുള്ള സംശയം: പിതാവ് രണ്ടുവയസുള്ള പെണ്‍കുട്ടിയെ അടിച്ചു കൊലപ്പെടുത്തി


ചണ്ഡീഗഡ് (www.evisionnews.co): ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ മയക്കുമരുന്നിനടിമയായ പിതാവ് രണ്ട് വയസുകാരിയെ അടിച്ചുകൊന്നു. ഭാര്യയായ ജസ്ബീര്‍ കൗറിന് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ട രണ്ടുവയസുകാരി ഹര്‍ജിത് കൗറെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊന്നു കളഞ്ഞതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.

കുഞ്ഞ് ജനിച്ചതിനുശേഷം ഭാര്യയായ ജസ്ബീറിനെ ഇയാള്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബീര്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജസ്ബീറിന്റെ സഹോദരിയായ ജസ്വീന്ദറിനൊപ്പമാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവര്‍ക്കൊപ്പമായിരുന്നു രണ്ടുവയസുകാരിയായ ഹര്‍ജിതും താമസിച്ചിരുന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്് ജസ്വീന്ദറിന്റെ വീട്ടില്‍ എത്തിയ പ്രതി കുഞ്ഞിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജസ്വീന്ദര്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരമറിയുന്നത്. ഒളിവില്‍ പോയ പ്രതിയെ ദെഹ്ലോണ്‍ പോലീസ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തോടെ പിടികൂടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad