ന്യൂഡല്‍ഹി (www.evisionnews.co): 2018ഓടെ ചില ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് തീരുമാനിച്ചു.
ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഓ അതിനുമുമ്ബുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റ് ഫോമില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
ഭാവിയില്‍ വാട്‌സ്ആപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളവ, ഐ.ഒ.എസ്7 ന്‌ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള പ്ലാറ്റ്‌ഫോമുകളുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിന് ശേഷം നോക്കിയ എസ്40 യില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്പുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിന ുശേഷവും വാട്‌സ്ആപ്പ് ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments