Type Here to Get Search Results !

Bottom Ad

ചീമേനി ജാനകി വധം: അന്വേഷണം ഇഴയുന്നു, യു.ഡി.എഫ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു


ചെറുവത്തൂര്‍ (www.evisionnews.co): ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക ജാനകിയുടെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചീമേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കൊലനടന്നിട്ട് മൂന്നാഴ്ച്ചയോളമായിട്ടും പ്രതികളെ തിരിച്ചറിയാനോ അറസ്റ്റു ചെയ്യാനോ കഴിയാത്ത പൊലീസിന്റെ നിലപാട് പ്രദേശത്ത് ഭീതിയുണ്ടാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സമരത്തിന്റെ പ്രാരംഭമെന്ന നിലയില്‍ ജനുവരി മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് ചീമേനി ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നേല്‍ തുടങ്ങിയ നേതാക്കന്മാര്‍ പങ്കെടുക്കും. ഡിസംബര്‍ 13ന് രാത്രി ഒമ്പത് മണിയോടെയാണ് പുലിയന്നൂരിലെ റിട്ട. അധ്യാപക ദമ്പതികളായ കളത്തര കൃഷ്ണന്‍, ജാനകി ദമ്പതികളുടെ വീട്ടില്‍ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം ആക്രമം നടത്തിയത്. സംഭവത്തില്‍ ജാനകി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണ് മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. 

കൊല നടന്നശേഷം ഐജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും അന്വേഷണം മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഇപ്പോള്‍ പിടിയിലാകുമെന്ന തരത്തിലുള്ള സൂചനകളാണ് പൊലീസിന്റെ ഭാഗത്തും നിന്നും ഉണ്ടായത്. ജില്ലയില്‍ ഇതിനു മുമ്പും പലയിടത്തായി നടന്ന തെളിയിക്കപ്പെടാത്ത കൊലപാതക പട്ടികയിലേക്ക് ഈ കേസും ഉള്‍പ്പെടുമോ എന്ന ആശങ്കനാട്ടുകാരില്‍ ഉണ്ടാക്കിയെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. എം. വിനോദ് കുമാര്‍, ടി.വി കുഞ്ഞിരാമന്‍, ഭാരവാഹികളായ വൈ.എം.സി ചന്ദ്രശേഖരന്‍, കെ ബാലന്‍, അസൈനാര്‍ മൗലവി, സുഭാഷ് ചീമേനി, ടി.പി ധനേഷ്, വിജേഷ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad