Type Here to Get Search Results !

Bottom Ad

ചെര്‍ക്കള പാടിയില്‍ നാലുവയസുകാരി തോട്ടില്‍ വീണ് മരിച്ചു


കാസര്‍കോട് (www.evisionnews.co): കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരി തോട്ടില്‍ വീണ് മരിച്ചു. കുണ്ടംകുഴിയിലെ കലാക്ഷന്‍- സന്ധ്യ ദമ്പതികളുടെ മകള്‍ സാതികയാണ് മരിച്ചത്. വൈകിട്ട് മുന്നര മണിയോടെയാണ് സംഭവം. സ്‌കൂള്‍ അവധിയായതിനാല്‍ ചെര്‍ക്കള പാടിയിലെ അമ്മവീട്ടില്‍ വന്നതായിരുന്നു. ഇതിനിടെ കുട്ടികള്‍ക്കൊപ്പം വെള്ളം ഒഴുകിപോവുന്ന തോട് കാണാന്‍ പോയതായിരുന്നു. വെള്ളത്തില്‍വീണ കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Post a Comment

0 Comments

Top Post Ad

Below Post Ad