Type Here to Get Search Results !

Bottom Ad

കവ്വായി അക്രമം: തൃക്കരിപ്പൂരില്‍ എം.എസ്.എഫ് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി


തൃക്കരിപ്പൂര്‍ (www.evisionnews.co): പയ്യന്നൂരിലെ കവ്വായിയില്‍ എം.എസ്.എഫ് സംസ്ഥാന കലാവേദി കണ്‍വീനര്‍ ഫായിസ് കവ്വായിയെയും സഹപ്രവര്‍ത്തകരെയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ ടൗണില്‍ എം.എസ്.എഫ് ജില്ലാ കമ്മറ്റി പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. റാലിയില്‍ എം.എസ്.എഫ് ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തരും അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. 

ബോംബേറ് നടത്തുകയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും കൃത്രിമമായി കലാപങ്ങള്‍ സൃഷ്ടിച്ച്വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് മാര്‍ക്സിസും അനുകരിക്കുന്നത്. തൂണേരിയിലും നാദാപുരത്തും തുടരുന്ന രീതി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പിക്കണമെന്നും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരയുണ്ടായ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഹാഷിം ബംബ്രാണി, എം.ടി.പി കരീം, സയ്യിദ് വലിയപറമ്പ്, എം.ടി.പി ശുഹൈബ്, ജാബിര്‍ തങ്കയം, കുഞ്ഞബ്ദുള്ള ബിരിച്ചേരി, ഖാദര്‍ ആലൂര്‍, അസ്ഹറുദ്ധീന്‍ മണിയനോടി, മര്‍സൂഖ് റഹ്്മാന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad