കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് കടപ്പുറം കുതൂര് പ്രദേശങ്ങളിലെ വൈദ്യുതി തൂണുകളില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ വരച്ചതായി ആരോപണം. ഒരുതവണ എഴുതിയപ്പോള്‍ പോലീസ് ഇടപെട്ട് മുഴുവന്‍ മായിച്ചിരുന്നു. പോലീസിനെ വെല്ലുവിളിച്ച് സിപിഎമ്മുകാര്‍ വെള്ളപെയിന്ടിച്ച് ചെഗുവേരയുടെ ചിത്രം വീണ്ടും വരയ്ക്കുകയായിരുന്നു. ഇത്തരം ചുമരെഴുത്തുകള്‍ നടത്തി പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി കെ.ജി മനോഹരന് ആവശ്യപ്പെട്ടു.
Post a Comment
0 Comments