Type Here to Get Search Results !

Bottom Ad

സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനം;വോളിബോളിൽ ത്രീസ്റ്റാര്‍ ബിര്‍മനടുക്ക;നാടന്‍ പാട്ടിൽ ഭൂമിക കലാവേദി കൊടക്കാട്


കാസര്‍കോട് : (www.evisionnews.co)സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാണലത്ത് സംഘടിപ്പിച്ച ഫ്‌ലഡ്‌ലൈറ്റ് വോളിബോള്‍ മത്സരത്തില്‍ ഹൈവേ പാണലത്തെ പരാജയപ്പെടുത്തി ത്രീസ്റ്റാര്‍ ബിര്‍മനടുക്ക ജേതാക്കളായി. സംസ്ഥാ--അന്തര്‍സംസ്ഥാന വോളിതാരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് സപിഐ(എം) കേന്ദ്രകമ്മിറ്റി കമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എം കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു, കണ്‍വീനര്‍ കെ എ മുഹമ്മദ് ഹനീഫ, ടി എം എ ഖാദര്‍, പി എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ ജിമ്മി സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് സംഘാടക സമിതി കണ്‍വീനര്‍ ടി എം എ കരീം വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. 

സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാടിയില്‍ സംഘടിപ്പിച്ച ജില്ലാ തല നാടന്‍പാട്ട് മത്സരത്തില്‍ ഭൂമിക കലാവേദി കൊടക്കാട് ഒന്നാം സ്ഥാനവും അംബേദ്കര്‍ കലാവേദി ചെമ്പക്കാട് രണ്ടാംസ്ഥാനവും ജിയാമോജോ കല്യോട്ട് മൂന്നാം സ്ഥാനവും നേടി. മത്സരം സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി എം രവീന്ദ്രന്‍ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു, കെ എ മുഹമ്മദ് ഹനീഫ, കളരികൃഷ്ണന്‍, സിവി കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. എ കെ പത്മനാഭന്‍ സ്വാഗതം പറഞ്ഞു. സി വി കൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad