Type Here to Get Search Results !

Bottom Ad

സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

Image result for മരിച്ചുമുള്ളേരിയ: (www.evisionnews.co)സി.പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് സെക്രട്ടറി മൊട്ടക്കുഞ്ചയിലെ ഗോപാലന്‍ (45) കുഴഞ്ഞുവീണുമരിച്ചു. ആദൂര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടെ കുഴഞ്ഞുവീണ ഗോപാലനെ മുള്ളേരിയയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം കുമ്പഡാജെ ലോക്കല്‍ മുന്‍ സെക്രട്ടറി, അവിഭക്ത കുമ്പള ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളില്‍പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കള്‍: നിധീഷ്, ധനൂഷ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, പ്രഭാകരന്‍, രാഘവന്‍, കുമാരന്‍, ദേവകി, കാര്‍ത്യായനി, ലക്ഷ്മി, നാരായണി.

Post a Comment

0 Comments

Top Post Ad

Below Post Ad