കാസര്‍കോട് (www.evisionnews.co): സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീം ടെക്നിക്കല്‍ സെല്ലിന്റെയും കീഴിലെ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുനര്‍ജ്ജനി പദ്ധതി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിച്ചും ചുമരുകള്‍ പെയിന്റ് അടിച്ചും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണപ്രസാദ് പികെ സ്വാഗതം പറഞ്ഞു. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷക്കൂര്‍, പിടിഎ സെക്രട്ടറി ശ്യാമളാദേവി, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജാറാം കെകെ, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് നാരായണന്‍ നായിക് പ്രസംഗിച്ചു.
ജനറല്‍ ഹോസ്പിറ്റല്‍ പിആര്‍ഒ സല്‍മ ടി ബാബു നന്ദി പറഞ്ഞു. ചടങ്ങില്‍ രണ്ടു ദിവസത്തെ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രം എംഎല്‍എ കുഞ്ഞിരാമന്‍ ആശുപത്രി സൂപ്രണ്ട് ഡോ കെകെ രാജാറാമിന് കൈമാറി. ചടങ്ങിന് ശേഷം മന്ത്രി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. എന്‍എസ്എസ് ടെക്നിക്കല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാതൃകപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Post a Comment
0 Comments