കാഞ്ഞങ്ങാട് (www.evisionnews.co): ധനവകുപ്പിന്റെ പിടിപ്പുകേട് മൂലം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ട്രഷറി നിയന്ത്രണം ജീവനക്കാരെ ദുരിതത്തിലാഴുത്തുന്നതായി സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ ഹൊസ്ദുര്‍ഗ്ഗ് താലുക്ക് സമ്മേളനം അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ട്രഷറികളില്‍ പിടിച്ച് വെക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അടിയന്തര ഘട്ടങ്ങളിലെടുക്കുന്ന പി.എഫ് ലോണ്‍ പോലും നിഷേധിക്കുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ ട്രഷറികളിലെ നിയന്ത്രണം പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.എ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസര്‍ നങ്ങാരത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഒ.എം. ഷഫീക്ക്, ജനറല്‍ സെക്രട്ടറി ടി.കെ അന്‍വര്‍, നൗഫല്‍ നെക്രാജെ, മുഹമ്മദലി കെ.എന്‍.പി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മാടക്കല്‍ സ്വാഗതവും ഷാക്കിര്‍ നങ്ങാരത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സാദിഖ് എം (പ്രസി), ഹനീഫ സെയില്‍ ടാക്‌സ്, ബഷീര്‍ ഫാര്‍മസി (വൈസ് പ്രസി), ഷാക്കിര്‍ നങ്ങാരത്ത് (ജന. സെക്ര), സമീര്‍ തൃക്കരിപ്പുര്‍, റഫീക്ക് മുനിസിപ്പാലിറ്റി (ജോ സെക്ര), സൈഫുദ്ദീന്‍ മാടക്കല്‍ (ട്രഷ).
Post a Comment
0 Comments