Type Here to Get Search Results !

Bottom Ad

ബെംഗളൂരു ആരാധകര്‍ക്ക് എവേ സ്റ്റാന്‍ഡ് ഒരുക്കി ബ്ലാസ്റ്റേഴ്സ്

Image result for bengaluru fc in galleryകൊച്ചി:(www.evisionnews.co) നാളെ കൊച്ചിയില്‍ നടക്കുന്ന കേരളം ബ്ലാസ്റ്റേഴ്സ് - ബെംഗളൂരു എഫ്.സി, മത്സരത്തിന് എവേ സ്റ്റാന്‍ഡ് ഒരുക്കി കേരള ബ്ലാസ്റ്റേഴ്സ്. 200 സീറ്റുകളാണ് എവേ സ്റ്റാന്‍ഡില്‍ ബെംഗളൂരു എഫ്.സി ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഗ്രൗണ്ടില്‍ നടക്കുന്ന മികച്ച പോരാട്ടം ഗാലറിയിയ്ക്കും എത്തും എന്നുള്ളത് കൊണ്ട് ബെംഗളൂരു ആരാധകര്‍ക്ക് വേണ്ടി എവേ സ്റ്റാന്‍ഡ് ഒരുക്കിയത് മികച്ച തീരുമനമാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഏറ്റവും വാശിയേറിയ ഒരു മത്സരമാവും ഇത്. ഐ.എസ്.എല്ലില്‍ ബെംഗളുരുവിന്റെ സാന്നിദ്ധ്യം ഉറപ്പായത് മുതല്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു എഫ്.സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഈ മത്സരത്തെ കാത്തിരിക്കുകയായിരുന്നു.

കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ എത്തുന്ന ബെംഗളൂരു ആരാധകര്‍ക്ക് ഇത് വലിയ ആശ്വാസമാകും. നേരത്തെ ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു ആരാധകരും സോഷ്യല്‍ മീഡിയയില്‍ ശക്തമായ വാക്പോരുകള്‍ നടത്തിയിരുന്നു. ഇതിന് മുന്‍പ് പലതവണ എവേ ആരാധകര്‍ക്കെതിരെ ഗാലറിയില്‍ അധിക്ഷേപങ്ങള്‍ ഉണ്ടായത് വാര്‍ത്തയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ സ്ത്രീകളടക്കമുള്ള ആരാധകരെ വംശീയമായി ഒരു സംഘം മദ്യപാനികളായ ചെന്നൈയിന്‍ ആരാധകര്‍ ഗ്യാലറിയില്‍ വെച്ച്‌ അപമാനിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad