Type Here to Get Search Results !

Bottom Ad

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യമന്ത്രാലയം


ന്യൂഡല്‍ഹി ബിറ്റ്‌കോയിന്‍ അടക്കമുള്ള വിര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം. വിര്‍ച്വല്‍ കറന്‍സികള്‍ക്ക് യാതൊരു നിയമ പരിരക്ഷയുമില്ല. അതിനാല്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രമേ അവ വിനിമയം ചെയ്യാന്‍ പാടുള്ളൂവെന്നും ധനമന്ത്രാലയം അറിയിച്ചു. ബിറ്റ്‌കോയിന്‍ അടക്കമുള്ളവയുടെ വിലയില്‍ ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള പദ്ധതികളിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും തകര്‍ച്ചയിലേക്കു കൂപ്പുകുത്താം. വിര്‍ച്വല്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് ഇതിനകം മൂന്നു തവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കറന്‍സികള്‍ കൈവശം വയ്ക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞിടെ കനത്ത കുതിപ്പുണ്ടായതോടെയാണ് ബിറ്റ്‌കോയിന് ഇത്രയധികം വില്‍പ്പനയുണ്ടായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad