കാഞ്ഞങ്ങാട് (www.evisionnews.co): മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ കെ.എസ്.ആര്.ടി.സി ബസ് പാതിവഴിയില്‍ നിര്‍ത്തി ഓടിരക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും ചീമേനി പെട്ടിക്കുണ്ടി ലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവര്‍ മടിക്കൈ അടുക്കത്ത് പറമ്പിലെ പ്രദീപനാണ് ബസ് പാതിവഴിയില്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ചീമേനിയില്‍ നിന്നും വന്ന് വീണ്ടും കാഞ്ഞങ്ങാട്ട് നിന്നും തിരിച്ചുവരുമ്പോള്‍ കണ്ടക്ടര്‍ക്ക് സംശയം തോന്നി ഡിപ്പോയില്‍ വിവരം വിളിച്ചു പറയുകയായിരുന്നു. ഇതുകണ്ടാണ് പ്രദീപന് പഴയ കൈലാസ് തിയേറ്ററിന് സമീപം ബസ് നിര്‍ത്തി ഓടി രക്ഷപ്പെട്ടത്. കെ.എസ്.ആര്.ടി.സി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് തിരയുന്നുണ്ട്. സംഭവത്തില്‍ ഇയാളെ കെ.എസ്.ആര്.ടി.സി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയും ഇയാള്‍ മദ്യപിച്ച് ബസോടിച്ചതായി പരാതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Post a Comment
0 Comments