Type Here to Get Search Results !

Bottom Ad

ബാവിക്കര റോഡ് പുനരുദ്ധാരണം നടത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.

മുളിയാർ: (www.evisionnews.co)വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത ദുരിതം നേരിടുന്ന ബാവിക്കര റോഡ് കേരളവാട്ടർ അതോറിറ്റി, ഗ്രാമ പഞ്ചായത്ത്, എം.എൽ.എ വികസന നിധി ഫണ്ടുകൾ ഉപയോഗിച്ച് സംയുക്തമായി പുനരുദ്ധാരണ പ്രവർത്തി നടത്താൻ ജില്ലാ കലക്ടറുടെസാന്നിദ്ധ്യത്തിൽ നടന്നസർവ്വകക്ഷി യോഗത്തിൽതീരുമാനമായി.ബാവിക്കരമഖാമിലേക്കും മറ്റുമായി നിത്യേന നിരവധിവാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.നാട്ടുകാർആക്ഷൻകമ്മിറ്റി രൂപീകരിച്ചും, മുസ്ലിം യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ നിരവധി സമരങ്ങൾ റോഡിന് വേണ്ടിനടത്തിയിരുന്നു. ജില്ലാകലക്ടറുടെ ചേമ്പറിൽനടന്നയോഗത്തിൽ എം.എൽ.എമാരായ കെ.കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന്, ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ആദൂർഎസ്.ഐ.പ്രശോഭ്, പൊതുപ്രവർത്തകരായ എസ്.എം.മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മൻസൂർമല്ലത്ത്,എ.ബി.കുട്ട്യാനം, ഷെഫീഖ് ആലൂർ, ഹംസ ചോയിസ്, കലാം പള്ളിക്കാൽ,റഹിംഅബ്ബാസ്, കെ.എം.കബീർ, മൊയ്തു മണിയങ്കോട്, സി.എച്ച്.ശാഫി, ഇഖ്ബാൽ, സെയ്ദ് മുഹമ്മദ്, അബ്ദുൽ റഹിമാൻ,ഹമീദ്ബാവിക്കര, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ്എഞ്ചിനിയർ,അസിസ്റ്റൻറ്എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad