Type Here to Get Search Results !

Bottom Ad

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നും കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ


വൈപ്പിന്‍:(www.evisionnews.co)ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ  സ്കൂളില്‍ നിന്നും കടത്തിക്കൊണ്ടുപോയ  യുവാവ് അറസ്റ്റിൽ.അരൂര്‍ കുറ്റിക്കാട്ട് വിഷ്ണു (23) ആണ് അറസ്റ്റിലായത്. ആറുമാസം മുന്‍പാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഫോണിലും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ അമ്മ സ്കൂളില്‍ കൊണ്ടുവിട്ട് മടങ്ങിയതിനു പിന്നാലെ അവിടെയെത്തിയ വിഷ്ണു പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

എന്നാല്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു രക്ഷകര്‍ത്താവ് ഇതു കാണാനിടയാകുകയും വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എറണാകുളം റേഞ്ച് ഐ ജി പി. വിജയന്റെ നിര്‍ദേശപ്രകാരം റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. 

ഞാറയ്ക്കല്‍ സിഐ എ.എ. അഷറഫിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ആര്‍. രഗീഷ്കുമാര്‍, സംഗീത് ജോബ്, സി പി ഒ മാരായ എം.ആര്‍. രാജേഷ്, പ്രവീണ്‍ദാസ്, വിജയ്, വിപിന്‍ എന്നിവരടങ്ങിയ സംഘമാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad