Type Here to Get Search Results !

Bottom Ad

പൊന്നാനിയില്‍ തോണി മറിഞ്ഞ് അഞ്ച് മരണം; ഒരാളെ കാണാതായി


മലപ്പുറം : (www.evisionnews.co)  പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.

ചങ്ങരംകുളത്ത് വച്ചാണ് അപകടമുണ്ടായത്. സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതയാണ് വിവരം. ഒരാളെ രക്ഷപെട്ടിട്ടുണ്ട്. കാണാതായ ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad