Type Here to Get Search Results !

Bottom Ad

വാഹന പരിശോധനക്കിടെ കാറിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം; പോലീസിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്


കാസർകോട്: (www.evisionnews.co)ശനിയാഴ്ച പുലർച്ചെ കാസർകോട് അണങ്കൂറിൽ നടുറോടിൽ ബൈക്ക് തടഞ്ഞ് വെച്ച് പോലീസ് പരിശോധിക്കുന്നതിനിടെ ബൈക്കിന് പിറകിൽ കാറിടിച്ച് യുവാവിന് ഗുരുതരമായ പരിക്ക് പറ്റിയ സംഭവത്തിൽ അപകടം വരുത്തുന്ന രീതിയിൽ വാഹന പരിശോധന നടത്തിയ പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സ്കെട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. അണങ്കൂർ കൊല്ലമ്പാടി സ്വദേശി ഇബ്രാഹിമിന്റെ മകൻ എം.ബി.എ വിദ്യാർത്ഥിയായ ശുഹൈൽ (20) ആണ് ഗുരുതര പരിക്കുകളോട് മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.പോലീസുകാർ നടുറോഡിൽ ബൈക്ക് തടഞ്ഞ് വെച്ച്  പരിശോധിക്കുമ്പോഴാണ് പിറകിൽ നിന്ന് കാർ വന്ന് ഇടിച്ച് ശുഹൈലിന് ഗുരുതരമായ പരിക്ക് പറ്റിയത്.കാസർകോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ  പറത്തി പോലീസ് നടത്തുന്ന   ഇത്തരം  വാഹന പരിശോധനകളാണ് പലപ്പോഴും അപകടകങ്ങൾക്കും, സംഘർഷങ്ങൾക്കും കാരണമാകുന്നത്. ഇത് സംബന്ധിച്ച് പലതവണ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഡി.ജി.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കാസർകോട് സർക്കിളിന് കീഴിൽ ബൈക്കിൽ വന്ന് വാഹനങ്ങൾ തടഞ്ഞ് നിർത്തി അസഭ്യങ്ങൾ പറഞ്ഞ് പരിശോധനക്ക് ഉത്തരവാദിത്തമില്ലാത്ത, എ.ആർ.ക്യാമ്പിലെ പോലീസുകാർ അടക്കം നടത്തുന്ന വാഹന പരിശോധനകൾ അവസാനിപ്പിക്കാനും അണങ്കൂരിൽ നടുറോഡിൽ വാഹനം തടഞ്ഞ് നിർത്തി പരിശോധന നടത്തിയതിന്റെ പേരിൽ കാറ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ഇത്തരം വാഹന പരിശോധനകൾ തടയേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.ഇത് സംബന്ധിച്ച് യൂത്ത് ലീഗ് ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad