Type Here to Get Search Results !

Bottom Ad

ഡോ:അബ്ദുൽ ജലീൽ പെർള മികച്ച പരിശീലകൻ


കാസർകോട്:(www.evisionnews.co)   കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ  സംഘടിപ്പിച്ച പരിശീലക പരിപാടിയിൽ ആലിയ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ  ഡോ: അബ്ദുൽ ജലീൽ പെർളയെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു

സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടുമായി അനുബന്ധിച്ചു സെൻട്രൽ സ്റ്റാഫ് ട്രെയിനിങ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒറീസ്സയിൽ ഒരാഴ്ച ദൈർഘ്യമുള്ള പരിശീലന പരിപാടിയാണ്  സംഘടിപ്പിച്ചത്.

പരിശീലനപരിപാടിയുടെ  അവസാനത്തിൽ നടത്തിയ പരിശീലക മത്സരത്തിലാണ്  ഡോ: അബ്ദുൽ ജലീൽ പെർളയെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം ഉത്തരപ്രദേശുകാരനായ വരുൺ മിശ്രയും  മൂന്നാം സ്ഥാന വെസ്റ്റ് ബംഗാളുകാരനായ തപോവൻ ചക്രവർത്തിയും നേടി

പരിശീലന ശൈലി , തുടക്കം മുതൽ അവസാനം വരെ പഠിതാക്കളുടെ താല്പര്യം നില നിർത്തൽ ,പഠന ലക്ഷ്യങ്ങളും നേട്ടങ്ങളും , കാഴ്ചപ്പാട്,ആത്മവിശ്വാസം ,വിഷയത്തെ കുറിച്ചുള്ള അറിവ് ,സാങ്കേതിക വിദ്യയുടെ ഉപയോഗം  ഇങ്ങനെ പത്തോളം വരുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

വിവിധ വിദ്യാഭ്യാസ ബോർഡുകളിൽ നിന്നും ഗവണ്മെന്റ് പദ്ധതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശീലകരാണ് പരിപാടിയിൽ പ്രത്യേക ക്ഷണം സ്വീകരിച്ചു പങ്കെടുത്തത് . സി ബി എസ് ഇ യുടെ ട്രെയിനറും കൂടിയായ    ഡോ: ജലീൽ കാസർകോട്  ചന്ദ്രഗിരി സഹോദയയുടെ  പ്രസിഡന്റും  ,സിജി കാസർകോട്  ചാപ്റ്റർ പ്രസിഡന്റും  ,കാസറഗോഡ്  ഡിസ്‌ട്രിക്‌ട് എഡ്യൂക്കേഷൻ  ഡെവലപ്മെന്റ്  ഫോറം ഗവേഷണ വിഭാഗ അംഗവും  കൂടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad