ബദിയടുക്ക (www.evisionnews.co): കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന കണ്ണിയ്യത്ത് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി ബദിയടുക്ക കാമ്പസില്‍ നടക്കും.
പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരത്ത് നിന്നും തൃക്കരിപ്പൂരില്‍ നിന്നും സന്ദേശയാത്ര നടത്തി. പൊസോട്ട് മഖാം സിയാറത്തോട് കൂടി മഞ്ചേരത്ത് നിന്നാരംഭിച്ച സന്ദേശയാത്ര സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി ഇ.പി ഹംസത്തു സഅദി ജാഥാ നായകന്‍ പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസി കജ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അസ്ഹരി പാത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രചാരണ സമിതി ചെയര്‍മാന്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മൂസ സഈദി പൊസോട്ട്, എന്‍.എം.അബ്ദുല്ല മദനി, ഇബ്രാഹിം ഹാജി മദീന, ഇബ്രാഹിം ഹാജി സഫ, ഇസ്മായില്‍ മച്ചമ്പാടി, ഹമീദ് ബാറക്ക, ഫാറൂഖ് മൗലവി, ഖലീല്‍ ഹൊസങ്കടി സംബന്ധിച്ചു.
തൃക്കരിപ്പൂരില്‍ നിന്നാരംഭിച്ച യാത്ര സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി ജാഥാ നായകന്‍ ഫസലുറഹ്്മാന്‍ ദാരിമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മിസ്ബാഹി ചിത്താരി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ജാഫര്‍ മൗലവി മീലാദ് നഗര്‍, ശാഫി പള്ളത്തടുക്ക, ഖാദര്‍ ബാറഡുക്ക സംബന്ധിച്ചു.
Post a Comment
0 Comments