Type Here to Get Search Results !

Bottom Ad

സിപിഐ(എം) ജില്ലാ സമ്മേളനം; വോളിബോള്‍ ടൂര്‍ണമെന്റ് 30ന് പാണലത്ത്

Image result for വോളിബോള്‍ ടൂര്‍ണമെന്റ്കാസർകോട്: (www.evisionnews.co)    സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി സിവില്‍സ്റ്റേഷന്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ഫ്‌ലഡ്‌ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 30ന് വൈകുന്നേരം 6 മണിക്ക് പാണലം അഹമ്മദ് അഫ്‌സല്‍ സ്മാരക ഗ്രൗണ്ടില്‍ നടക്കും. ടൂര്‍ണമെന്റ് കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ എം കെ അബ്ബാസ് അധ്യക്ഷത വഹിക്കും. സി എച്ച് കുഞ്ഞമ്പു, കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, കെ ജെ ജിമ്മി, ടി എം എ ഖാദര്‍, പി എം സൈനുദ്ദീന്‍ തുടങ്ങിയര്‍ സംസാരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad