Type Here to Get Search Results !

Bottom Ad

ഒമാനില്‍ വാറ്റ് 2019 മുതല്‍ മാത്രം; ചില ഉത്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ നിശ്ചിത നികുതി


മസ്‌കത്ത്: (www.evisionnews.co) ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നത് 2019ലേക്ക് നീട്ടി ഒമാന്‍. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ധനകാര്യ മന്ത്രി ഡോ. ദര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി പറഞ്ഞു പറഞ്ഞു. ജിസിസി രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച മൂല്യവര്‍ധിത നികുതി യുഎഇയും സൗദിയും നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഒമാന്റെ നിലപാട് വ്യക്തമാക്കിയത്.അതേസമയം, ചില ഉത്പന്നങ്ങല്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെ നിശ്ചിത നികുതി കൊണ്ടുവരുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ മന്ത്രാലയം പുറത്തുവിടും. പുകയില ഉത്പന്നങ്ങള്‍ക്കും വിവിധ ഇനം ഭക്ഷ്യ വസ്തുക്കള്‍ക്കും നേരത്തെ ഒമാന്‍ അധിക നികുതി പ്രഖ്യാപിച്ചിരുന്നു.

മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വര്‍ഷങ്ങളായി ജിസിസി രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്തുവരുന്നു. എന്നാല്‍, ഒരു വര്‍ഷം മുമ്പാണ് ഏകോപിച്ച് തീരുമാനം കൈക്കൊണ്ടത്. ഇന്ധന വില ഇടിഞ്ഞതോടെ എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വാറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതേസമയം, അടുത്ത മാസം ഒന്ന് മുതല്‍ യുഎഇയില്‍ വാറ്റ് നടപ്പിലാക്കുന്നത് ഒമാന്‍ വിപണിയെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. കച്ചവടക്കാര്‍ക്കിടയില്‍ വാറ്റ് സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. ഒമാന്‍ വിപണയിലേക്ക് വന്‍ തോതില്‍ ഉത്പന്നങ്ങളാണ് യു എ ഇയില്‍ നിന്നെത്തുന്നത്. യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് നല്‍കേണ്ടിവരുമെന്നായിരുന്നു വ്യാപാരികള്‍ക്കിടയിലെ പ്രചാരണം. എന്നാല്‍, ഒമാനില്‍ വാറ്റ് ഏര്‍പ്പെടുത്തുന്നതുവരെ ഇത് നല്‍കേണ്ടിവരില്ലെന്നും നിലവിലെ സാഹചര്യത്തില്‍ തന്നെ തുടരാന്‍ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad