Type Here to Get Search Results !

Bottom Ad

കടലില്‍ 2000 പേര്‍; കാണാതായത് 262 ബോട്ടുകള്‍


തിരുവനന്തപുരം : (www.evisionnews.co) കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ മല്‍സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പലതും കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍നിന്നുള്ള 200 ബോട്ടുകളെക്കുറിച്ചു സൂചനയില്ല. ഇരുന്നൂറിലധികം തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. അതേസമയം, ഏറ്റവുമധികം മല്‍സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ പ്രതിഷേധം ശക്തമായി. രക്ഷാപ്രവര്‍ത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡുപരോധിച്ചു.

കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തത് തീരദേശത്തെ ആശങ്കയിലാഴ്ത്തുന്നു.  
കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെക്കുറിച്ച് കൃത്യമായ വിവരം അറിയിക്കാന്‍ കഴിയാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകള്‍ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

രാവിലെ മുതല്‍ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും കലക്ടര്‍ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവര്‍ത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad